ക്ലിഫ് ഹൗസിൽ പൊതുജന നികുതി കൊണ്ട് തിന്നു കടിച്ച് ഗ്ലാമർ നടികളുടെയും കൊച്ചമ്മമാരുടെയും മാത്രം അതിജീവന പ്രഖ്യാപനം നടത്തി കഴിയുന്ന മുഖ്യൻ വിജയന് നിത്യോപയോഗ വസ്തുക്കളുടെയും ഭക്ഷ്യവസ്തുക്കളുടെയും വില വർധനയെ പറ്റി ഒരു ചുക്കും അറിയില്ല, അറിയേണ്ട കാര്യവുമില്ല, കാരണം വിജയനും കുടുംബവും ചുറ്റുവട്ടക്കാരും തിന്ന് തീർക്കുന്നത് പൊതുഖജനാവിലെ പണമാണ്. കാരണം ജനം വിജയനെ ഭരിക്കാൻ ഏൽപ്പിച്ചപ്പോൾ വട്ടച്ചെലവിന് ശമ്പളവും വലിച്ചു വാരി തിന്നാൻ വകുപ്പു പ്രകാരം ആനുകൂല്യങ്ങളും കൂടി ന്നനുവദിച്ചിട്ടുള്ളതിനാൽ വരവ് ചെലവൊന്നും വിജയൻ അറിയേണ്ട കാര്യമില്ല. അതു കൊണ്ട് വിജയനെ കുറ്റം പറയാനാകില്ല.കുറ്റം വിജയനെതിരഞ്ഞെടുത്തു വിട്ട ജനത്തിൻ്റെതാണ്. കാരണം വിജയനും കുടുംബവും എത്ര തിന്നു തീർത്താലും അതിന് ചെലവ് ചെയ്യാൻ അനുവദിച്ചത് ജനമാണല്ലോ. പക്ഷെ ഒരു കുഴപ്പമുണ്ട്. വിജയനും കുടുംബത്തിനും ചെല്ലും ചെലവും കൊടുത്ത് കുടിയിരുത്തിയത് ജനത്തെ കൊള്ളയിൽ നിന്നും അക്രമത്തിൽ നിന്നും ചൂഷണങ്ങളിൽ നിന്നും രക്ഷിക്കാനും അത്തരം ജനവിരുദ്ധ നടപടികളെ തടയാനും പ്രതിരോധിക്കാനുമാണെന്ന് വിജയനോ ഇതുവരെ തോന്നിയിട്ടില്ല എന്നതോ പോട്ടെ, വിജയനെ എഴുന്നള്ളിക്കുന്ന പാർട്ടിക്കും മുന്നണിക്കും എന്തിനേറേ വിജയനെ വാഴ്ത്തിപ്പാടുന്ന ഓഫീസ് അടിമകൾക്ക് എങ്കിലും തോന്നണ്ടേ? തോന്നേണ്ടതാണ്. പക്ഷെ തോന്നിയില്ല എന്നു മാത്രമല്ല തോന്നാൻ ഉദ്ദേശിക്കുന്നുമില്ല എന്നതാണ് വാസ്തവം. വിപണിയിൽ അരിയുടെ വില 55 മുതൽ 75 വരെയായി എന്നതു തന്നെ സാധാരണ ജനം നേരിടുന്ന ദുരവസ്ഥ വ്യക്തമാക്കുന്നു. ഒരു കിലോയ്ക്ക് 80 രൂപ വില വച്ച് തോമസ് ഐസക് 5 വർഷം മുൻപ് തരുമെന്ന് പറഞ്ഞ ആ കോഴിയിറച്ചി ഇനിയും ആർക്കും കിട്ടിയിട്ടില്ല. കോഴി വിലയിപ്പോൾ 200 കഴിഞ്ഞു. ടൗണുകളിൽ 250 വരെയായി മാറിക്കൊണ്ടിരിക്കുന്നു. കൊച്ചമ്മമാരുടെ രതി കഥകളിലെയും മദനോത്സവങ്ങളിലേയും കോഴി കളിച്ചു നടന്നു എന്ന് പറഞ്ഞ് രാഹുൽ മാങ്കുട്ടത്തെ സുല്ലിടിപ്പിക്കാൻ വേണ്ടി അവതാരമെടുത്തു കുത്തിയിരിക്കുന്നതിനാൽ വിജയന് കോഴി വില വർധന മുതൽ ഉള്ളിവില വർധനവരെ ഒന്നിനേപ്പറ്റിയും പഠിക്കാനോ വില കുറയ്ക്കാനുള്ള നടപടി സ്വീകരിക്കാനോ സമയം കിട്ടുന്നില്ല. മത്സ്യ വിലയും പ്രതിദിനം മുകളിലേക്കായിട്ട് മാസം രണ്ടു കഴിഞ്ഞു. പൊടി പോലിരിക്കുന്ന മത്തിക്ക് വില 250 ന് മുകളിലാണ്. സാധാരണക്കാർ ഉപയോഗിക്കുന്ന മറ്റ് മീനുകളുടെ വില 250 മുതൽ 550 വരെയാണ്.
പച്ചക്കറികളിൽ ഏറ്റവും വിലകുറഞ്ഞ തക്കാളിയുടെ വില 40 മുതൽ മുകളിലോട്ട്. വെണ്ടയ്ക്ക, പയർ വില 60 മുതൽ മുകളിലോട്ട്, സവാളയും ഉരുളക്കിഴങ്ങും വില 30 മുതൽ 50 വരെ, ചെറിയ ഉള്ളി വില 80 നും മുകളിൽ പോയി 100 ലേക്ക് ഉയരുന്നു. പൊതുജനം നേരിടുന്ന എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായിട്ടും അതൊന്നും പരിഹരിക്കാൻ ശ്രമിക്കാതെ അതിജീവിതകൾക്കൊപ്പം മുരിങ്ങക്കോൽ പോലെ നിൽക്കുന്നതിനാലാകാം നാട്ടിൽ മുരിങ്ങക്കായുടെ വില 150 നും മുകളിലോട്ട് കുതിക്കാനുള്ള ശ്രമത്തിലാണ്. ജനത്തിൻ്റെ ക്ഷമയുടെ പരിപ്പെടുത്തിട്ടും ജനത്തിനത് തിരിച്ചറിയാൻ പറ്റുന്നില്ല എന്ന് വിജയൻ തിരിച്ചറിഞ്ഞതുകൊണ്ട് തന്നെ മാർക്കറ്റിൽ പരിപ്പിനും ഉണക്ക പയറിനും ഒക്കെ വില 130 മുതൽ 200 വരെയൊക്കെയാണ്. വെളിച്ചെണ്ണ വില 350 ന് മുകളിൽ തന്നെ. മുളകിനും മുളക് പൊടിക്കുമൊക്കെ വില 500 വരെയായിട്ട് നാളേറെയായി. കുറയ്ക്കാൻ വിജയന് സൗകര്യമില്ല, സമയവുമില്ല. കോഴി വിലയ്ക്കാപ്പം ബിരിയാണി വിലയും അനന്ത ശൂന്യതയും കടന്ന് കുതിക്കുകയാണ്. ചിക്കൻ ബിരിയാണിക്ക് വില 200 കടന്ന് 250 ഉം കടന്ന് മുകളിലേക്ക്. ബിരിയാണി അരിയുടെ വില 170 മുതൽ 220 വരെയായാൽ ഹോട്ടലുകളിൽ വില ഉയർത്തുകയല്ലാതെ മറ്റെന്താണ് വഴിയെന്ന് വിജയനുപോലുമറിയില്ല. കാന്താരിമുളകിൻ്റെ വില 600 കടന്നു പോയതിനാൽ അത് കുത്തിപ്പൊട്ടിച്ച് റേഷനരി കഞ്ഞി കുടിക്കാമെന്ന് വച്ചാൽ പോലും രാജകീയ വിഭവമായി പ്രഖ്യപിച്ച് ടാക്സ് ചുമത്തിയാലോ എന്ന് വിജയൻ ചിന്തിച്ചേക്കും. അത് പേടിച്ച് ജനം കാന്താരിമുളകിനെ പോലും ഭയന്നാണ് കഴിയുന്നത്, തൊടിയിൽ കാന്താരിമുളക് ഉണ്ട് എന്നറിഞ്ഞ് ഭൂമിയുടെ താരിഫ് വില ഉയർത്താനുള്ള വഴി നോക്കി, ആയിനത്തിലും നികുതി വർധിപ്പിച്ച് വിജയൻ കേരളത്തെ അങ്ങ് വികസിപ്പിച്ചു കളഞ്ഞാലോ എന്ന ഭീതിയും ജനത്തിനുണ്ട്. മൂന്നാറിൽ കോഴി വളർത്താൻ സ്വപ്ന സുന്ദരികളെ ക്ഷണിച്ച തോമാച്ചൻ പാർട്ടിയിൽ ഐസക് പോലെ വിജയനൊപ്പം ഉറച്ചു നിൽപുണ്ടെങ്കിലും തോമാച്ചൻ പറഞ്ഞ80 രൂപ കോഴി കമ്യൂണിസം പോലെ ഒരു സ്വപ്നമായി കേരളാവിലെ ജനങ്ങൾ ആസ്വദിക്കുന്നതല്ലാതെ മറ്റൊരു വികസനവും കേരളത്തിലില്ല. വികസിച്ചതൊക്കെ വിജയന് മാത്രമാണ്.
രാജ്യമൊട്ടാകെ വിലക്കയറ്റം ഉണ്ട്, നാണയപ്പെരുപ്പവും ഉണ്ട്.ഇവ കുത്തനെ ഉയരുമ്പോൾ മറ്റുള്ളയിടങ്ങളിലേക്കാൾ കേരളത്തില്‍ മാത്രം അത് മാസം തോറും വര്‍ദ്ധിച്ചുവരുന്നതാണ് ആശങ്കാജനകമാകുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്ക് പ്രകാരം കേരളത്തിലെ വിലക്കയറ്റം ഡിസംബറില്‍ 9.49 ശതമാനമാണ്. നവംബറില്‍ ഇത്8.27ശതമാനമായിരുന്നു. തുര്‍ടച്ചയായ 12 -ാം മാസമാണ് കേരളത്തിലെ വിലക്കയറ്റം ഇങ്ങനെ റോക്കറ്റ് പോലെ കുതിക്കുന്നത്.
വിലക്കയറ്റം നാല് ശതമാനമായിരിക്കണമെന്നാണ് ആര്‍ബിഐയുടെ കണക്ക്. ആറ് ശതമാനം വരെയാകാം. ആ സ്ഥാനത്താണ് 9.49 ശതമാനം. ദേശീയ തലത്തില്‍ ഇത് വെറും 1.33 ശതമാനം മാത്രമാണ്. വിലക്കയറ്റത്തില്‍ കേരളം ഒന്നാമതാണ്. രണ്ടാമതായ കര്‍ണാടകത്തില്‍ ഇത് 2.99 ശതമാനം മാത്രമാണ്, ഒന്നാം സ്ഥാനത്തേക്കാള്‍ ബഹുദൂരം പിന്നില്‍, ഒരു തരത്തില്‍ പറഞ്ഞാല്‍ കര്‍ണാടകയും സുരക്ഷിത സ്ഥാനത്തു തന്നെയാണ്. ആന്ധ്രാപ്രദേശ് (2.71 ശതമാനം), തമിഴ്‌നാട് (2.67 ശതമാനം), ജമ്മുകശ്മീര്‍ (2.26) എന്നിങ്ങനെയാണ് അഞ്ചാമത് വരെയുള്ള സ്ഥാനം. കേരളം, 80 ശതമാനം അവശ്യവസ്തുക്കളും ഇതര സംസ്ഥാനങ്ങളില്‍ നന്ന് എത്തിക്കുന്ന ഉപഭോക്തൃ സംസ്ഥാനമായതാണ് വില അനുദിനം കുതിച്ചു കയറാന്‍ പ്രധാന കാരണം. പെട്രോള്‍, ഡീസല്‍ വില വരെ ഇതിന് കാരണം. ആര്‍ബിഐയുടെ സഹിഷ്ണുതാ നിരക്കും കടന്ന് ബെല്ലും ബ്രേക്കുമില്ലാതെയാണ് കേരളത്തിലെ വിലക്കയറ്റത്തിന്റെ കുതിപ്പ്.
Chicken has crossed 200, biryani has reached 250. Only Vijayan doesn't know.






















